വനിതാദിനാഘോഷം
1531569
Monday, March 10, 2025 4:25 AM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷന് കേരള(എസിബിഐപിഎകെ) എറണാകുളം ജില്ലാ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന പരിപാടി എസിബിഐപിഎകെ ജില്ലാ പ്രസിഡന്റ് ടി.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന വനിതകളെ ആദരിച്ചു.
വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. വിവിധ ഏരിയകളില്‍ നിന്നായി 200ഓളം വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു.
തൃക്കാക്കര: തൃക്കാക്കര മേരിമാതാ പബ്ലിക് സ്കൂളില്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും അംഗനവാടി ടീച്ചര്‍മാരെയും ആദരിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശോഭ ഫിലമിന്‍ പ്രസംഗിച്ചു. തൃക്കാക്കര മുനിസിപ്പല്‍ മുന്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് അധ്യക്ഷത വഹിച്ചു.
കൊച്ചി: ഇടപ്പള്ളി കണ്ണന്തോടത്ത് റോഡ് റസിഡന്റ്സ് അസോസിയേഷന് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ജസ്റ്റീസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.
കളമശേരി മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ഗീതാനായര്‍ വനിതാദിന സന്ദേശം നല്കി. അസോസിയേഷന് പ്രസിഡന്റ് ബി. പ്രകാശ്ബാബു അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് വനിതകള്‍ക്കുവേണ്ടി ആസ്റ്റര്‍ ലാബ്സിന്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ പരിശോധന ക്യാമ്പും ജസ്റ്റീസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.