വനിതാദിനം ആഘോഷിച്ച് ആലുവ പോലീസും
1531212
Sunday, March 9, 2025 3:57 AM IST
ആലുവ: ദൈനംദിന വീട്ടുജോലികളിൽ കുടുംബാംഗങ്ങളെ സഹായിക്കുമെന്ന പ്രതിജ്ഞയുമായി പോലീസ് ഉദ്യോഗസ്ഥർ. വനിതാദിനത്തിൽ ആലുവയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരുഷപോലീസുകാർ പ്രതിജ്ഞയെടുത്തത്.
സംസ്ഥാനത്തെ ഏക വനിതാ സ്ക്വാഡംഗമായ അജിത തിലകനെ ചടങ്ങിൽ ആദരിച്ചു. അങ്കമാലി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറായ അജിത 150 ഓളം കേസുകളിൽ പ്രതേക സ്ക്വാഡിൽ അംഗമായിരുന്നു.
ആദരവ് ചടങ്ങ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. ആലുവ സബ് ഡിവിഷനിലെ വനിതാ ഉദ്യോഗസ്ഥരെ എസ്പി ഷാൾ അണിയിച്ച് ആദരിച്ചു.