കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി മാറാടി പഞ്ചായത്ത് ബജറ്റ്
1531581
Monday, March 10, 2025 4:33 AM IST
മൂവാറ്റുപുഴ: കാർഷിക മേഖലയ്ക്കും സാമുഹ്യസുരക്ഷാ മേഖലകൾക്കും വിദ്യാഭ്യാസ മേഖലകൾക്കും ഊന്നൽ നൽകി മാറാടി പഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ്. 14,85,04,825 രൂപ വരവും 14,52,58,393 രൂപ ചെലവും 32,46,432 നീക്കിയിരുപ്പും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അജി സാജു അവതരിപ്പിച്ചത്.
കാർഷികം, ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ മേഖലകളിലായി 32,71,082 രൂപയും ആധുനിക സൗകര്യങ്ങളോടു കൂടിയ വെറ്ററിനറി ഡിസ്പെൻസറി സ്ഥാപിക്കുന്നതിന് എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെ 65 ലക്ഷവും ആരോഗ്യ മേഖലയിൽ പിഎച്ച്സി നവീകരണത്തിന് ഒന്നും രണ്ടും ഘട്ടമായി 53 ലക്ഷവും പാലിയേറ്റീവ് കെയർ, വയോജന പരിപാലനം, രോഗിബന്ധു സംഗമം, മരുന്നു വാങ്ങാൻ എന്നിവയ്ക്കായി 32 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
തെരുവ് വിളക്കുകളുടെ പരിപാലനത്തിന് 15 ലക്ഷവും വീട് അറ്റകുറ്റപ്പണിക്ക് 31 ലക്ഷവും ഭിന്നശേഷിയുള്ളവർ, കുട്ടികൾ എന്നിവരുടെ ക്ഷേമത്തിനായി 13,14,700 രൂപയും വകയുരുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 5,08,05,00 രൂപയുടെ പ്രവർത്തികൾ ഏറ്റെടുത്തിട്ടുള്ളതാണ്.
തുന്പൂർമുഴി മോഡൽ മാലിന്യ സംസ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 22 ലക്ഷവും വകയിരുത്തിയ ബജറ്റാണ് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചത്.