മയക്കുമരുന്ന്: ജില്ലയിൽ വിവിധയിടങ്ങളിലായി പത്തുപേർ അറസ്റ്റിൽ
1531220
Sunday, March 9, 2025 4:12 AM IST
കൊച്ചി/വൈപ്പിൻ/പറവൂർ: ജില്ലയിൽ വിവിധയിടങ്ങളിലായി ലഹരിമരുന്നു വില്പനയുമായി ബന്ധപ്പെട്ട് പത്തുപേർ പിടിയിലായി. എക്സൈസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു മയക്കുമരുന്ന് കേസുകളിലായി അഞ്ചു പേരാണ്അറസ്റ്റിലായത്.
629 മില്ലിഗ്രാം എംഡിഎംഎയും 70 ഗ്രാം കഞ്ചാവുമായി കോതമംഗലം സ്വദേശി ജിതിന് സിബി എന്ന കണ്ണന്, പത്ത് ഗ്രാം ഹെറോയിനും അഞ്ച് ഗ്രാം കഞ്ചാവുമായി അസം സ്വദേശി ജാക്കിര്‍ ഹുസൈന്, ഏഴ് ഗ്രാം കഞ്ചാവുമായി മൂന്നാറിലേക്ക് ടൂര്‍ പോയ തൃശൂര്‍ സ്വദേശി അമല്‍, 11.6 ഗ്രാം ഹാഷിഷ് ഓയിലും ഏഴ് ഗ്രാം കഞ്ചാവുമായി തൃശൂര്‍ സ്വദേശി വിഷ്ണുദേവ്, 10 ഗ്രാം കഞ്ചാവുമായി ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ദീപാങ്കര്‍ മംഗല്‍ എന്നിവരെയാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി എക്സൈസ് പിടികൂടിയത്.
ലഹരി കൈമാറ്റം ചെയ്യുന്നതിനിടെ എംഡിഎംഎയുമായി ഇടക്കൊച്ചി സ്വദേശി എന്‍.യു. മന്‍സൂര്‍(38), മുളവുകാട് സ്വദേശി ജിതിന് വത്സന്(30), മലപ്പുറം സ്വദേശി ഒ.കെ. സമീര്‍ (38) എന്നിവരെ കടവന്ത്ര പോലീസാണ് പിടികൂടിയത്. മയക്കുമരുന്ന് കൈമാറ്റം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി പരിസരത്ത് ആളൊഴിഞ്ഞ ഭാഗത്ത് വാഹനങ്ങള്‍ക്കിടയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നും 0.65ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു.
പള്ളിപ്പുറം, ചെറായി മേഖലയിലെ സ്ഥിരം കച്ചവടക്കാരനായ ചെറായി രക്ത്വേശ്വരി അല്ല പറമ്പിൽ വീട്ടിൽ കോക്കൻ എന്ന സഞ്ജയ് (27) 25 ഗ്രാം കഞ്ചാവുമായാണ് വൈപ്പിനിൽ അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
രാസലഹരിയുമായി നീണ്ടൂർ മുക്കത്ത് ഫ്രീജോ(33)യെ വടക്കേക്കര എസ്ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നു 3.03 ഗ്രാം രാസലഹരി കണ്ടെടുത്തു. നീണ്ടൂർ ഭാഗത്ത് വിതരണം ചെയ്യാനാണ് സൂക്ഷിച്ചിരുന്നതെന്ന് പോലീസിനോട് പ്രതി പറഞ്ഞു.