വുമണ്‍ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു
1531582
Monday, March 10, 2025 4:33 AM IST
കോതമംഗലം: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വകുപ്പ് മേധാവികളും നിർവഹണ ഉദ്യോഗസ്ഥരുമായ വനിതാ ഉദ്യോഗസ്ഥരെ വുമണ്‍ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ഒ. അമിത, ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, എൽഎസ്ഡിജി അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ എൻ. ധന്യ ജനാർദനൻ, സിഡിപിഒമാരായ പിങ്കി കെ. അഗസ്റ്റിൻ,
ജിഷ ജോസഫ്, വാരപ്പെട്ടി, പല്ലാരിമംഗലം സിഎച്ച്സികളിലെ മെഡിക്കൽ ഓഫീസർമാരായ അനില ബേബി, പി. ശ്രീലക്ഷ്മി എന്നിവർക്കാണ് മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള വുമണ്‍സ് എക്സലൻസ് അവാർഡ് നൽകിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ വനിത ട്രെയിനിംഗ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.