കാഴ്ചവിരുന്നായി മെഗാ തിരുവാതിര
1531197
Sunday, March 9, 2025 3:47 AM IST
മൂവാറ്റുപുഴ: അജു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെയും എസ്എൻഡിപി യൂണിയന്റെയും സഹകരണത്തോടെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രാങ്കണത്തിൽ അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. സിനിമാതാരം ഗായത്രി വർഷ മെഗാതിരുവാതിര ഉദ്ഘാടനം ചെയ്തു.
എസ്എൻഡിപി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. തുടർന്ന് അജു ഫൗണ്ടേഷന്റെ ഉപഹാരം നാട്യാലയ രവികുമാറിന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണനും, ഗായത്രി വർഷയ്ക്കുള്ള അജു ഫൗണ്ടേഷന്റെ ഉപഹാരം ഫൗണ്ടേഷൻ ഡയറക്ടർ കമാണ്ടർ സി.കെ. ഷാജിയും, തിരുവാതിര കോ-ഓർഡിനേറ്റർ ബീന ഷാജിക്കുള്ള ഉപഹാരം അജു ഫൗഡേഷൻ ഡയറക്ടർ അജേഷ് കോട്ടമുറിക്കലും സമ്മാനിച്ചു.
യൂണിയൻ സെക്രട്ടറി എ.കെ. അനിൽകുമാർ, എം.ആർ. നാരായണൻ, എം.എസ്. വിൽസൻ, ഫൗണ്ടേഷൻ ഡയറക്ടമാരായ ടി.എസ്. റഷീദ്, രഞ്ചൻ പിറമഠത്തോട്ടം, അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തന്പാൻ, കുമാരനാശാൻ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ പങ്കെടുത്തു.