എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഇന്ന് സമാപിക്കും
1531196
Sunday, March 9, 2025 3:47 AM IST
മൂവാറ്റുപുഴ: യുവദീപ്തി-കെസിവൈഎം കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ ‘യുവജനങ്ങളുടെ വിഭവശേഷി സഭയുടെയും സമൂഹത്തിന്റെയും സമഗ്ര പുരോഗതിക്കായി’ എന്ന ആശയത്തെ ആസ്പദമാക്കി മൂന്നാമത് എപ്പാർക്കിയൽ യൂത്ത് അസംബ്ലി മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിൻസന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജെറിൻ മംഗലത്തുകുന്നേൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തി.
കോതമംഗലം രൂപത ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്ടർ ഫാ. മാത്യു രാമനാട്ട്, ജീസസ് യൂത്ത് കോതമംഗലം കോ-ഓർഡിനേറ്റർ മനു ജോസ്, കെസിവൈഎം രൂപത ആനിമേറ്റർ സിസ്റ്റർ റെറ്റി, രൂപത ജനറൽ സെക്രട്ടറി ഹെൽഗ കെ. ഷിബു, സംസ്ഥാന സെനറ്റംഗം ഡിജോ ജെ. പെരുമാലി എന്നിവർ പ്രസംഗിച്ചു.
2033-ലെ മഹാജൂബിലി വർഷത്തെ മുന്നിൽ കണ്ട് വരുന്ന എട്ട് വർഷത്തേക്ക് യുവജന സംഘടനകളുടെയും യുവജനങ്ങളുടെയും വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അസംബ്ലിയിൽ കോതമംഗലം രൂപതയിലെ 112 ഇടവകകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 150 ഓളം യുവജനങ്ങൾ പങ്കെടുക്കുന്നുണ്ട്. എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഇന്ന് സമാപിക്കും.