ലഹരിക്കെതിരെ മൈതാനത്തേക്ക് പ്രതിഷേധ സമരവുമായി യൂത്ത് ഫ്രണ്ട്
1531589
Monday, March 10, 2025 4:46 AM IST
കൊച്ചി: സമൂഹത്തില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിഷേധ സമരവുമായി കേരള യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി.
നാളെ രാവിലെ 10 ന് മറൈന്‍ ഡ്രൈവില്‍ ‘ലഹരിക്കെതിരെ മൈതാനത്തേക്ക് ' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന സമരം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യും.
മൈതാനങ്ങള്‍ ഉണരുമ്പോള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ യുവതയെ തയാറാക്കുക എന്നതാണ് സമര ലക്ഷ്യമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി പറഞ്ഞു.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന് മുഖ്യപ്രഭാഷണം നടത്തും. 'ലഹരിക്കെതിരെ മൈതാനത്തേക്ക്' എന്ന ആശയം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് യൂത്ത് ഫ്രണ്ടിന്റെ നീക്കം.