കാലടിയിൽ ആയുഷ് കോംപ്ലക്സിന് തറക്കല്ലിട്ടു
1531209
Sunday, March 9, 2025 3:57 AM IST
കാലടി: കാലടി പഞ്ചായത്തിൽ 25 വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന പഞ്ചായത്തിന്റെ ആയുർവേദ, ഹോമിയോ ആശുപത്രികൾക്കായിട്ടുള്ള കെട്ടിട നിർമാണം തുടങ്ങി.
ഗ്രാമപഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 93.93 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനിദ നൗഷാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ സിജു കല്ലുങ്ങൽ,
ശാന്ത ചാക്കോ, ഷിജി വർഗീസ്, വാർഡ മെമ്പർ ഷിജ സെബാസ്റ്റ്യൻ, പി.എൻ. ശ്രീനിവാസൻ, ഡോ. ഇന്ദു , ഡോ. ജെലീന തുടങ്ങിയവർ പ്രസംഗിച്ചു.