മുത്തോലപുരത്ത് തെരുവുനായ ശല്യം
1531572
Monday, March 10, 2025 4:25 AM IST
കൂത്താട്ടുകുളം: മുത്തോലപുരത്ത് തെരുവുനായ ശല്യം രൂക്ഷം. വെട്ടിയടിത്താഴത്ത് പരവുമ്മേൽ ബേബി, പുളിഞ്ചുവട്ടിൽ അനി എന്നിവർക്ക് നായയുടെ കടിയേറ്റു. ഇരുവരും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. രാവിലെയും സന്ധ്യാസമയത്തും ഇലഞ്ഞി, മുത്തോലപുരം പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷമാണ്.
വളർത്തു മൃഗങ്ങളേയും അക്രമിച്ചതായി ഉടമകൾ പറഞ്ഞു. പ്രദേശത്ത് നായ്ക്കൾ കൂട്ടംകൂടിയും അല്ലാതെയും അലഞ്ഞുനടക്കുന്നത് വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. അധികൃതർ തെരുവുനായ്ക്കളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.