ലഹരിക്കെതിരെ കീഴ്മാടിൽ കൂട്ടായ്മ
1531570
Monday, March 10, 2025 4:25 AM IST
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ലഹരി വ്യാപനത്തിനെതിരെ കൂട്ടായ്മ രൂപീകരിച്ചു. ലഹരി മുക്ത നേതൃത്വ കൂട്ടായ്മയുടെ പ്രഥമയോഗം കുട്ടമശേരി വായനശാല ഓഡിറ്റോറിയത്തിൽ നടന്നു.
വായന ശാല പ്രസിഡന്റ് മന്മഥൻ അധ്യക്ഷത വഹിച്ച യോഗം ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥൻ മുഹമ്മദ് കൂട്ടായ്മയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ബ്ലോക്ക് മെമ്പർ ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് നാലാം വാർഡ് മെമ്പർ റസീല ഷിഹാബ്, ഫാ. സാജു, കബീർ ചാലയ്ക്കൽ, നജാഷ് മണ്ണാറത്ത് തുടങ്ങിയവർ സംസാരിച്ചു.