‘കേന്ദ്ര ധനസഹായം: കുടിശിഖ കിട്ടാനുണ്ടെന്നത് പച്ചക്കള്ളം’
1531587
Monday, March 10, 2025 4:46 AM IST
മൂവാവാറ്റുപുഴ: കേന്ദ്ര സർക്കാർ കേരളത്തിനുള്ള ധനസഹായം മുഴുവനും കൊടുത്തുതീർത്തിട്ടുള്ളതാണെന്നും ഇനിയും കുടിശിഖ കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സിന്ധുമോൾ.
കേന്ദ്ര സർക്കാർ പദ്ധതികളെല്ലാം മറച്ചുവച്ച് കേരള സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ്. കേരളത്തിന് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളുടേയും വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കൈവശമുണ്ടെന്നും സിന്ധുമോൾ പറഞ്ഞു. ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പി.പി. സജീവ് അധ്യക്ഷത വഹിച്ചു.