അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന് പദ്ധതി നടപ്പാക്കും: ഡോ. ആന്റണി വാലുങ്കല്‍
1531563
Monday, March 10, 2025 4:08 AM IST
കൊച്ചി: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനും പ്രത്യേക പദ്ധതികളും നടപ്പിലാക്കുമെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍. ഇതിനായി കെഎല്‍എമ്മിന്റെ നേതൃത്വത്തില്‍ ഇടവക തലത്തില്‍ സഹായക സംവിധാനങ്ങളൊരുക്കും. തൊഴിലാളി പ്രസ്ഥാനമായ കേരള ലേബര്‍ മൂവ്മെന്റിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎല്‍എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ആന്റണി സിജന് മണുവേലിപറമ്പില്‍, അസോസിയേറ്റ് ഡയറക്ടര്‍ ജോസഫ് ജൂഡ്, ബാബു തണ്ണിക്കോട്ട്, സജി ഫ്രാന്‍സിസ്,
ബേസില്‍ മുക്കത്ത്, ജോസി അറക്കല്‍, അഡ്വ. ഡീന, മോളി ജൂഡ്, ജോണ്സണ്, ജോര്‍ജ് പോളയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സജി ഫ്രാന്‍സിസ് മനയില്‍-പ്രസിഡന്റ്, ജോണ്സണ് പാലയ്ക്കപറമ്പില്‍ -ജനറല്‍ സെക്രട്ടറി, ടി.ജി. ജോസഫ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.