ആശമാർക്ക് ഐക്യദാർഢ്യം
1531193
Sunday, March 9, 2025 3:35 AM IST
കൂത്താട്ടുകുളം: ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൂത്താട്ടുകുളത്ത് ജനകീയ പ്രതിരോധ സമിതി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
ഐക്യദാർഢ്യ സംഗമം കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭാംഗവും ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ കണ്‍വീനർ എൻ.ആർ. മോഹൻകുമാർ, മേഖലാ കണ്‍വീനർ പി.പി. ഏബ്രഹാം, പി.സി ജോസ്, എം.എ. ഷാജി, പി.സി. ഭാസ്കരൻ, റെജി ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.