കഞ്ചാവുമായി യുവാവ് പിടിയില്‍
1531594
Monday, March 10, 2025 4:54 AM IST
കൊച്ചി: നഗരത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ എഴുപുന്ന സ്വദേശി അമല്‍ ജോസി(24) ആണ് ഡാന്‍സാഫിന്റെ പിടിയിലായത്.
നഗരത്തില്‍ നടത്തിയ സ്പെഷല്‍ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി നാര്‍ക്കോട്ടിക് സെല്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം നെട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് 2.046 കിലോ കഞ്ചാവ് പിടികൂടി.