കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി
1531200
Sunday, March 9, 2025 3:47 AM IST
മൂവാറ്റുപുഴ: ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നൂറുകണക്കിന് ഭക്തർ അണിനിരന്ന കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി. ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരംചുറ്റി തിരികെ ക്ഷേത്രത്തിൽ സമാപിച്ചു.
കൊട്ടകാവടി, അന്പല കാവടി, പൂക്കാവടി, അഭിഷേക കാവടി തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകന്പടിയോടേയും വിവിധ വാദ്യമേളങ്ങളോടേയും അണിനിരന്ന കാവടി ഘോഷയാത്രക്ക് ഗജവീരൻ അകന്പടിയായി. കാവടി ഘോഷയാത്ര കാണാൻ റോഡിനിരുവശവും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.