ഇഎസ്എസ് റാലി സംഘടിപ്പിച്ചു
1531215
Sunday, March 9, 2025 3:57 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി(ഇഎസ്എസ്എസ്) യുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന 1200 ഓളം സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ വനിതാദിന റാലിയും സംഗമവും നടത്തി. അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ വനിതാദിന റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഇഎസ്എസ്എസ് ഡയറക്ടര്‍ ഡോ. സിജന് മണുവേലിപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. ഡയറക്ടര്‍ ഫാ. റോഷന് റാഫേല്‍ നെയ്ശേരി,
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസി സെബാസ്റ്റ്യന്‍, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി, കൗണ്‍സിലര്‍ മനു ജേക്കബ്, കവിയത്രി ലൈസ വര്‍ഗീസ്, മിമിക്രി ആര്‍ട്ടിസ്റ്റ് എബി മൈക്കിള്‍, മിനി സില്‍വി എന്നിവര്‍ പ്രസംഗിച്ചു.