വനിതാദിനാഘോഷം : മെഗാമെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1531213
Sunday, March 9, 2025 3:57 AM IST
കൊച്ചി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ഹോസ്പിറ്റല്‍ ട്രസ്റ്റും കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസിയേഷനും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കേരള ഹൈക്കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പ് ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഡയറക്ടര്‍ ഫാ. ലാല്‍ജു പോളപറമ്പില്, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജിന്സണ് റോഡ്രിഗ്സ്, ഫാ. അനു പ്രതാപ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം.എന്‍. വെങ്കിടേശ്വരന്, സീനിയര്‍ ഓങ്കോളജി സര്ജന് ഡോ. തോമസ് വര്‍ഗീസ്,
ഗൈനക്കോളജിസ്റ്റ് ഡോ. ഷിജിനി തോമസ്, ഇന്റേണല്‍ മെഡിസിന് ഡോ. സുബിത ഭരതന്, സെന്റ്. ജോസഫ്സ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സെലിന് മാത്യു, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സംഗീത, അഡ്വ. എം.ആര്. നന്ദകുമാര്‍, ഡെല്‍ഫി, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.