ലഹരിയെ പൂട്ടാന്‍ പോലീസ് : 38 ഇടങ്ങളില്‍ പരിശോധന; 300 പേര്‍ക്കെതിരെ കേസ്
1531593
Monday, March 10, 2025 4:46 AM IST
കൊച്ചി: ലഹരി കേസുകള്‍ വര്‍ധിച്ചതോടെ കൊച്ചിയില്‍ പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ശനിയാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയില്‍ 300 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 550ഓളം പോലീസുകാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
38 ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ 77 കേസുകളും, മദ്യപിച്ചു വാഹനം ഓടിച്ചതിന് 193 കേസുകളും, അബ്കാരി ആക്ട് പ്രകാരം 27 കേസുകളുമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലഹരി വില്പനയും ഉപയോഗവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.