"യുവതലമുറയിലെ ലഹരിഉപയോഗം തടയാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം'
1531223
Sunday, March 9, 2025 4:12 AM IST
കൊച്ചി: കൊച്ചിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലഹരിക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും യുവതലമുറയിലെ ലഹരി ഉപയോഗം അപകടകരമായ വിധം കൂടിവരുന്നത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തടയണമെന്നും നാര്‍ക്കോട്ടിക് സെല്‍ കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംഡിഎംഎ പോലുള്ള മാരകമായ രാസലഹരികളുടെ ഉപയോഗമാണ് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നത്. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തില്‍ സദാസമയവും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജേന്ദ്ര മൈതാനത്ത് നടന്ന പരിപാടിയില്‍ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് ലഹരിവിരുദ്ധ സന്ദേശ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി.