ലഹരിയെ നേരിടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: ഡോ. കളത്തിപ്പറമ്പില്‍
1531564
Monday, March 10, 2025 4:25 AM IST
കൊച്ചി: ലഹരിയെന്ന മഹാവിപത്തിനെ നേരിടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. കെസിവൈഎം അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾമാരായ മോണ്‍.മാത്യു ഇലഞ്ഞിമറ്റം, മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സിലര്‍ ഫാ.എബിജിന്‍ അറയ്ക്കല്‍, കെസിവൈഎം വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ജനറല്‍ സെക്രട്ടറി കെ.ജെ. റോസ് മേരി, ഫാ.സ്മിജോ ജോര്‍ജ്, മെര്ലിറ്റ, പി.ജെ. ജോയ്സണ്‍, അരുണ്‍ വിജയ്, അക്ഷയ് അലക്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.