സിന്തൈറ്റ് ഗ്രൂപ്പിന്റെ സൗജന്യ സിവിൽ സർവീസസ് പരിശീലനം
1531192
Sunday, March 9, 2025 3:35 AM IST
കോലഞ്ചേരി: സിന്തൈറ്റ് ഗ്രൂപ്പ് വേദിക് എരുഡൈറ്റ് ഫൗണ്ടേഷനുമായി ചേർന്ന് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസസ് പരീക്ഷാപരിശീലനത്തിന് അവസരമൊരുക്കുന്നു. കോലഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമുള്ള ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 200 വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ഈ പരിശീലനത്തിന് അവസരം ലഭിക്കുന്നത്.
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ നടക്കുന്നത്. 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വർക്ഷോപ്പുകൾ, സെമിനാറുകൾ, ഇന്ററാക്ടീവ് സമ്മർ ക്യാമ്പ് തുടങ്ങിയവയിലൂടെ വിദ്യാർഥികളുടെ അറിവുകളും കഴിവുകളും വളർത്തിയെടുത്ത് അവരെ ഉന്നത മത്സരപരീക്ഷകൾ എഴുതുന്നതിനായി പ്രാപ്തരാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
വിശദ വിവരങ്ങൾക്ക് www.vedhikeruditefoundation.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9778 639 295 എന്ന നന്പറിൽ ബന്ധപ്പെടുകയോ ചെയ്യണം. അവസാന തീയതി മാർച്ച് 20.