ഏകദിന ധ്യാനയോഗവും സർട്ടിഫിക്കറ്റ് വിതരണവും
1531576
Monday, March 10, 2025 4:33 AM IST
കൂത്താട്ടുകുളം: കാരമല സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് പള്ളിയിൽ വനിതാ സമാജത്തിന്റെ ഏകദിന ധ്യാനയോഗവും വേദസമീക്ഷ പഠന പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഏകദിന ധ്യാനയോഗം തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോട്ടയം ബസേലിയോസ് കോളജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫ. സെൽവി സേവിയർ മുഖ്യാതിഥിയായിരുന്നു.
പ്രദേശത്തെ 35 പള്ളികളിൽ നിന്നുള്ള മുന്നൂറോളം പ്രതിവിധികൾ ധ്യാന യോഗത്തിൽ പങ്കെടുത്തു. വടകര സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളി വികാരിയും ഭദ്രാസന വനിതാ സമാജം വൈസ് പ്രസിഡന്റുമായ ഫാ. ഏലിയാസ് ജോണ്‍ മണ്ണാർത്തിക്കുളം, വനിതാ സമാജം വടകര മേഖല വൈസ് പ്രസിഡന്റ് ഫാ. അജീഷ് ബാബു,
ഫാ. മാത്യൂസ് ചെമ്മനാപാടം, ഫാ. മാത്യൂസ് വാതക്കട്ട്, ഫാ. എലിയാസ് ചെറുകാട്ട്, ഫാ. ഏബ്രഹാം കാർമേൽ, ഫാ. രാജൻ ജോർജ്, ഫാ. ബിനോയി ജോണ്‍, ഫാ. ചെറിയാൻ പാലകമാരിൽ, ഫാ. ഷിബു കുരിയൻ, ഫാ. എബിൻ ഏബ്രഹാം, ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ, ഫാ. ജോബിൻ ജോഷി, സമാജം ഭദ്രാസന സെക്രട്ടറി മിനി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വനിതാ സമാജത്തിന്റെ അൽമായർക്കായി സംഘടിപ്പിച്ച വേദപഠന പദ്ധതിയായ വേദസമീക്ഷയുടെ രണ്ടാം പാദവം തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പരീക്ഷയെഴുതി വിജയം നേടിയ 45 പഠിതാക്കൾക്ക് മെത്രാപ്പോലീത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യോഗത്തിൽ കോട്ടയം ബസേലിയോസ് കോളജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫ. സെൽവി സേവിയർ അതിഥിയായിരുന്നു.