‘വനാതിർത്തിയിൽ ട്രഞ്ച് കുഴിക്കുംവരെ ശക്തമായ തുടർസമരങ്ങൾ നടത്തും’
1531584
Monday, March 10, 2025 4:46 AM IST
കോതമംഗലം: വനാതിർത്തി മേഖലയിലെ കർഷകരെ രക്ഷിക്കാൻ ട്രഞ്ച് കുഴിക്കുന്നതുവരെ ശക്തമായ തുടർസമരങ്ങൾ നടത്തുമെന്ന് കർഷക കോണ്ഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃസംഗമം തീരുമാനിച്ചു. കർഷകർക്ക് ലഭിക്കാനുള്ള ആറ് കോടിയുടെ വിള ഇഷ്വറൻസ് കുടിശിഖ അടിയന്തരമായി അനുവദിക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു.
കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.
കോട്ടപ്പടി കൂവക്കണ്ടത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച കുഞ്ഞപ്പൻ പാന്പലായത്തിന്റെ കുടുംബത്തിന് 10 ലക്ഷം അടിയന്തരമായി അനുവദിക്കണമെന്ന് നേതൃസംഗമം ആവശ്യപ്പെട്ടു.