ഹോസ്പിറ്റല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ലേക്ഷോര് വിജയികള്‍
1531560
Monday, March 10, 2025 4:08 AM IST
കൊച്ചി: ഹോസ്പിറ്റല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ് മൂന്നില്‍ വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍ വിജയികളായി. കാക്കനാട് രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലിനെ തകര്‍ത്താണ് ലേക്ഷോര് ജേതാക്കളായത്.
എട്ട് ഓവറില്‍ ലേക്ഷോര് ഹോസ്പിറ്റല്‍ 150 റൺസ് അടിച്ചുകൂട്ടി. എന്നാൽ നിശ്ചിത ഓവറിൽ മെഡിക്കല്‍ സെന്ററിന് 80 റണ്‍ മാത്രമേ നേടാനായുള്ളൂ. 35 പന്തുകളില്‍ നിന്ന് 101 റണ്‍ നേടിയ അമീറാണ് മാന്‍ ഓഫ് ദി മാച്ച്. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് ലേക്ഷോര് കിരീടം സ്വന്തമാക്കുന്നത്.