ഡിഐജി ഓഫീസിന് മുന്നിൽ അക്രമം: പ്രതി അറസ്റ്റിൽ
1531221
Sunday, March 9, 2025 4:12 AM IST
കളമശേരി: മദ്യലഹരിയിൽ കളമശേരിയിലെ എറണാകുളം റേഞ്ച് ഡിഐജി ഓഫീസിനു മുന്നിലുള്ള ഓഫീസിന്റെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡിന്റെ ഗ്ലാസ് കല്ലിനെറിഞ്ഞു പൊട്ടിച്ച യുവാവിനെ പിടികൂടി.
കോഴിക്കോട് കൊടിയത്തൂർ സ്വദേശി വിഷ്ണു( 32)വാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ ഒന്നിനാണ് പ്രതി അക്രമം നടത്തിയത്. കളമശേരി പോലീസ് ഇൻസ്പെക്ട൪ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കളമശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അക്രമത്തിൽ 10,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.