നാൽപ്പതു മണി ആരാധന നാളെ ആരംഭിക്കും
1531577
Monday, March 10, 2025 4:33 AM IST
വാഴക്കുളം: കർമല ആശ്രമ ദൈവാലയത്തിൽ നാൽപ്പതു മണി ആരാധന നാളെ ആരംഭിക്കും. രാവിലെ ആറിന് കർമല ആശ്രമ ശ്രേഷ്ഠൻ ഫാ. തോമസ് മഞ്ഞക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, നാൽപ്പതു മണി ആരാധന ആരംഭം, വൈകുന്നേരം ആറ് മുതൽ ഏഴു വരെ തിരുമണിക്കൂർ.
12ന് രാവിലെ ആറിന് പ്രൊവിൻഷ്യാൾ ഫാ. മാത്യു മഞ്ഞക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി, തുടർന്ന് ആരാധന, വൈകുന്നേരം ആറ് മുതൽ ഏഴ് വരെ തിരുമണിക്കൂർ. 13ന് രാവിലെ ആറിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി, തുടർന്ന് ആരാധന, വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ തിരുമണിക്കൂർ,
ആറിന് പൊന്തിഫിക്കൽ കുർബാന, പ്രസംഗം - മാർ. ടോണി നീലങ്കാവിൽ, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാന ആശീർവാദം - ഫാ. മാത്യു മഞ്ഞക്കുന്നേൽ.