ലഹരിക്കെതിരേ "സ്പോർട്സ് ലഹരി' പരിപാടി സംഘടിപ്പിച്ചു
1531567
Monday, March 10, 2025 4:25 AM IST
കളമശേരി: മനുഷ്യനും സമൂഹത്തിനും ഒരുപോലെ ദ്രോഹമായി തീരുന്ന ലഹരിയെ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് സ്പോർട്സിനെ ലഹരിയായി സ്വീകരിക്കാൻ കായികതാരങ്ങളോടും മറ്റു യുവതി യുവാക്കളോടും ആഹ്വാനം ചെയ്ത് എക്സൈസ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ലഹരി മുക്തപരിപാടി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ മുഹമ്മദ് ഹാരിസ് ഉദ്ഘാടനം ചെയ്തു.
മോർണിംഗ് സ്റ്റാർ ടൂർണമെന്റ് കോളജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കേരളത്തിനകത്തും പുറത്തും നിന്നുമായി ഇരുന്നൂറിലധികം കളിക്കാർ പങ്കെടുത്തു. കളിക്കാർ ലഹരിയ്ക്കെതിരെ മെഴുകുതിരി കത്തിച്ചു പ്രതിജ്ഞ എടുത്തു. സൗത്ത് ഇന്ത്യ നെറ്റ്ബോൾ, അഖില കേരള ബാസ്ക്കറ്റ്ബോൾ, ടൂർണമെന്റുകളിൽ പുരുഷ വിഭാഗത്തിൽ സഹൃദയ കോളജും ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയും വിജയികളായി.
വനിതാ വിഭാഗത്തിൽ ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയും മോർണിംഗ് സ്റ്റാർ കോളജ് അങ്കമാലിയും കപ്പുകൾ കരസ്ഥമാക്കി. ബാസ്കറ്റ് ബോൾ മത്സരത്തിൽ റോഷൻ സെവൻ സ്റ്റാർ എറണാകുളം, ഡോൺ ബോസ്കോ അങ്കമാലി എന്നിവർ വിജയികളായി.
സമാപന സമ്മേളനം റോജി എം. ജോൺ എംഎൽഎ , കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷെമി ജോർജ്, മാനേജർ സിസ്റ്റർ ആഷ്ലി, ജിജി ജോസഫ്(ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ്) തുടങ്ങിയവർ പങ്കെടുത്തു.