മിഷേൽ ഷാജി അനുസ്മരണം ഇന്ന്
1531199
Sunday, March 9, 2025 3:47 AM IST
പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പിറവം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ 8-ാം വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഇന്ന് നടക്കും.
മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 9.30 ന് ഓർത്തഡോക്സ് സഭാ യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ പേൾ കല്ലേത്ത് ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ. മഹേഷ് തങ്കച്ചൻ അറിയിച്ചു.