ആറ്റുകാല്‍ പൊങ്കാല: സ്പെഷൽ ട്രിപ്പ് ഒരുക്കി കെഎസ്ആര്‍ടിസി
1531592
Monday, March 10, 2025 4:46 AM IST
കൊച്ചി: എറണാകുളം ഡിപ്പോയില്‍ നിന്നും ആറ്റുകാല്‍ പൊങ്കാലയ്ക്ക് ബജറ്റ് ടൂറിസം സെല്ലിന്റെ കീഴില്‍ സ്പെഷല്‍ ട്രിപ്പ് ഒരുക്കി കെഎസ്ആര്‍ടിസി. എസി ബസിന് 1,490 രൂപയും നോണ്‍ എസി ബസിന് 930 രൂപയുമാണ് നിരക്ക്.
പാക്കേജിന്റെ ഭാഗമായി പോകുന്നവര്‍ക്ക് പൊങ്കാലയിടാന്‍ സ്ഥലസൗകര്യം ലഭിക്കും. ഫോണ്‍ 9496800024, 9961042804.