പേട്ട ജംഗ്ഷൻ നവീകരണം: യോഗം ചേർന്നു
1531562
Monday, March 10, 2025 4:08 AM IST
തൃപ്പൂണിത്തുറ: പേട്ട ജംഗ്ഷന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.
വൈദ്യുതി ലൈനുകൾ, കുടിവെള്ള പൈപ്പുകൾ, ടെലിഫോൺ കേബിളുകൾ എന്നിവ മാറ്റിയ ശേഷമേ പ്രധാന നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയൂവെന്നതിനാൽ അവയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു.
എംഎൽഎയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടർഅഥോറിറ്റി, കൊച്ചി മെട്രോ, ബിഎസ്എൻഎൽ, എൻഎച്ച്എഐ തുടങ്ങിയ വകുപ്പുകളുടെ ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു.