മലയാറ്റൂർ കുരിശുമുടി തീർഥാടനം ആരംഭിച്ചു
1531590
Monday, March 10, 2025 4:46 AM IST
കാലടി: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ ഈ വർഷത്തെ മലകയറ്റം ആരംഭിച്ചു.
കുരിശുമുടി വൈസ് റെക്ടറും സെന്റ് തോമസ് പള്ളി വികാരിയുമായ ഫാ. ജോസ് ഒഴലക്കാട് നേതൃത്വം നൽകി. വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസ് വടക്കൻ,
മലയാറ്റൂർ പള്ളി അസിസ്റ്റന്റ് വികാരി ഫാ. നിഖിൽ മുളവരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. വരും ഞായറാഴ്ചകളിൽ വിവിധ ഫൊറോനകളുടെ നേതൃത്വത്തിൽ കുരിശുമുടി കയറും.