പാറക്കടവിൽ മാസ്റ്റെക്ടമി പദ്ധതി ഉദ്ഘാടനം ചെയ്തു
1531214
Sunday, March 9, 2025 3:57 AM IST
നെടുമ്പാശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ കുറുമശേരി യൂണിറ്റ് കേരള ഇന്നർവെയർ ഡീലേഴ്സ് അസോസിയേഷൻ വനിതാദിന ആഘോഷങ്ങളോടനുബന്ധിച്ച് സൗജന്യ മാസ്റ്റെക്ടമി പദ്ധതി ആരംഭിച്ചു.
പാറക്കടവ് ഗ്രാമപഞ്ചായത്തിലെസ്താനർബുധംമൂലം ബ്രസ്റ്റ് നീക്കം ചെയ്ത മുഴുവൻ വനിതകൾക്കും മാസ്റ്റെക്ടമി ബ്രാ സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണിത്. പാറക്കടവ് പഞ്ചായത്തിലെ കോടുശേരി സർക്കാർ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ആലുവ വനിത സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രമീല രാജൻ നിർവഹിച്ചു. പാറക്കടവ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി ജോയി മുഖ്യപ്രഭാഷണം നടത്തി.