വനിതാ സംഗമം
1531586
Monday, March 10, 2025 4:46 AM IST
മൂവാറ്റുപുഴ: സ്ത്രീ സമത്വം ആരുടെയും ഔദാര്യമല്ല അവകാശമാണെന്ന് മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്. ഭദ്രാസന മദേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള വനിതാ സംഗമത്തിന്റെയും വാർഷിക പരിപാടികളുടെയും ഉദ്ഘാടനം മുവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. മദേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ബിൻസി ഷിന്റോ അധ്യക്ഷത വഹിച്ചു. കെഎൽഎം സംസ്ഥാന സെക്രട്ടറി ഫാ. അരുണ്‍ വലിയതാഴത്ത് ക്ലാസ് നയിച്ചു.