ബൈക്കിടിച്ച് പരിക്കേറ്റ കാല്നടയാത്രികന് മരിച്ചു
1493117
Monday, January 6, 2025 11:35 PM IST
കൊച്ചി: ബൈക്കിടിച്ച് പരിക്കേറ്റ കാല് നടയാത്രികന് മരിച്ചു. എറണാകുളം ചെല്ലാനം പൊന്നുംപുരയ്ക്കല് മൈക്കിള്‍ (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചിന് കുമ്പളങ്ങി തെക്ക് എസ്എന്‍ഡിപിക്കു സമീപത്തായിരുന്നു അപകടം.
തുറവൂര്‍ സ്വദേശിയായ സുഭാഷ് ഓടിച്ച ബൈക്കാണ് മൈക്കിളിനെ ഇടിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിസാര പരിക്കുകളോടെ സുഭാഷും ആശുപത്രിയില്‍ ചികിത്സയിലാണ്.
കുമ്പളങ്ങി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടൂകൊടുത്തു.