പിണവൂർകുടിയിൽ മിനി മാസ്റ്റ് ലൈറ്റ്
1492962
Monday, January 6, 2025 4:42 AM IST
കോതമംഗലം : ആന്റണി ജോണ്‍ എംഎൽഎയുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണവൂർകുടിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ സ്വിച്ച് ഓണ്‍ രാജ്യസഭ എംപി എ.എ റഹീം നിർവഹിച്ചു. ആന്റണി ജോണ്‍ എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്തംഗം കെ.കെ ദാനി, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഗോപി, പഞ്ചായത്തംഗം ബിനേഷ് നാരായണൻ, എഫ്ഐടി ചെയർമാൻ ആർ. അനിൽ കുമാർ,
സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ എ.എ അൻഷാദ്, സിപിഎം ഏരിയ സെക്രട്ടറി കെ.എ ജോയി, കുട്ടന്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ശിവൻ എന്നിവർ പങ്കെടുത്തു.