ട്രെയിൻ യാത്രക്കാരിയുടെ മാല കവര്‍ന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ
1493234
Tuesday, January 7, 2025 6:37 AM IST
ആലുവ: ധന്‍ബാദ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയുടെ രണ്ടര പവന്റെ സ്വര്‍ണമാല കവര്‍ന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി രക്ഷപ്പെട്ട പ്രതിയെ 24 മണിക്കൂറിനുള്ളിൽ റെയിൽവേ പോലീസ് പിടികൂടി. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശേരി വീട്ടില്‍ അപ്പച്ചന് സജിത്ത് എന്ന സജിത്തിനെ(31)യാണ് അറസ്റ്റ് ചെയ്തത്.
മാല മോഷ്ടിച്ച ശേഷം ആലുവയിലാണ് ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയത്. അതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പോലീസ് ഓഫീസര്‍മാര്‍ എറണാകുളം റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാമിന് വിവരം നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് 24 മണിക്കൂറിനുള്ളില്‍ സജിത്തിനെ കസ്റ്റഡിയിലെടുത്തത്. പണയം വച്ച സ്വര്‍ണം ആലുവയിലെ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.