ജന്മനാട്ടിൽ ജവാന് വരവേല്പ്
1493408
Wednesday, January 8, 2025 4:42 AM IST
കോതമംഗലം: നാല് പതിറ്റാണ്ടോളം രാജ്യസേവനത്തിന് ശേഷം ജന്മനാട്ടിൽ തിരികെയെത്തിയ ജവാന് വരവേല്പ് നൽകി. സിആർപിഎഫിൽനിന്ന് വിരമിച്ച ഇളങ്ങവം കക്കുഴിയിൽ രമേഷ് കുമാറിന് കൊച്ചിൻ സിആർപിഎഫ് സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
സൊസൈറ്റി പ്രസിഡന്റ് ടി.എ. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ഭവനത്തിൽ സ്വീകരണ സമ്മേളനം നടന്നു. സിആർപിഎഫ് സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗങ്ങളായ പി.ഒ. രാജു, രഞ്ജു തോമസ്, പി.എ. കബീർ തുടങ്ങിയവർ പ്രസംഗിച്ചു.
വാരപ്പെട്ടി പഞ്ചായത്തംഗം ദിവ്യ സലിം, സൊസൈറ്റി ട്രഷറർ പി.എസ്. പീറ്റർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.