ആവോലി ഫെസ്റ്റ് സമാപിച്ചു
1493406
Wednesday, January 8, 2025 4:42 AM IST
വാഴക്കുളം: ആവോലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആവോലി ഫെസ്റ്റ് സമാപിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ സമാപന സമ്മേളന ഉദ്ഘാടനവും വീടുകളുടെ താക്കോൽദാനവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്,
പഞ്ചായത്തംഗങ്ങളായ ജോർജ് വർഗീസ്, വി.എസ് ഷെഫാൻ, ആൻസമ്മ വിൻസെന്റ്, ബിന്ദു ജോർജ്, അഷ്റഫ് മൈതീൻ, കെ.കെ ശശി, രാജേഷ് പൊന്നുംപുരയിടം, ശ്രീനി വേണു, സൗമ്യ ഫ്രാൻസിസ്, പ്രീമ സിമിക്സ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പരീക്കൽ, കെ.പി മുഹമ്മദ്, കെ.എം പരീത്, മനോജ് നന്പൂതിരി, കുടുംബശ്രീ ചെയർപേഴ്സണ്‍ സ്മിത വിനു തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ച തുകയും ലൈഫ് ഭവനപദ്ധതി വിഹിതവും ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച 13 വീടുകളുടെ താക്കോൽദാനമാണ് നടത്തിയത്. നാലാം വാർഡിലെ സ്വപ്ന ഭൂമിക്കു സമീപം ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വാങ്ങി നൽകിയ 39 സെന്റിലാണ് 13 വീടുകൾ.
ലൈഫ് ഭവന പദ്ധതിയിലെ നാല് ലക്ഷത്തിനു പുറമേ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഭാവനയായി സമാഹരിച്ച തുകയും സുമനസുകളുടെ വിഹിതവും ചേർത്താണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.