വെള്ളക്കരം കുടിശിക: പോലീസ് സഹായത്തോടെ കണക്ഷൻ വിച്ഛേദിക്കുമെന്ന്
1493224
Tuesday, January 7, 2025 6:37 AM IST
ആലുവ: പിഎച്ച് സബ് ഡിവിഷൻ ആലുവയുടെ പരിധിയിലുള്ള വെള്ളക്കരം കുടിശികയുള്ളതും വാട്ടർ മീറ്ററുകൾ പ്രവർത്തനരഹിതവുമായ കുടിവെള്ള കണക്ഷനുകൾ ഇനിയൊരു മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കണക്ഷൻ വിച്ഛേദിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും ദേഹോപദ്രവത്തിനൊരുങ്ങുന്നതുമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിനാൽ പോലീസ് സഹായം തേടുമെന്നും അധികൃതർ അറിയിച്ചു.
ആലുവ മുൻസിപ്പാലിറ്റി, ചൂർണിക്കര, എടത്തല, കീഴ്മാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഉപഭോക്താക്കളുടെ കണക്ഷനുകളാണ് കുടിശികയുടെ പേരിൽ വിച്ഛേദിക്കുക. അടിയന്തിരമായി വെള്ളക്കരം അടച്ചുതീർക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടു.