കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക്തല അദാലത്ത് 10ന്
1492955
Monday, January 6, 2025 4:38 AM IST
കോതമംഗലം: പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക്തല അദാലത്ത് 10 ന് നടത്തുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് ഹാളിലാണ് അദാലത്ത് നടത്തുന്നത്. മന്ത്രി പി. രാജീവ്, മന്ത്രി വീണാ ജോർജ് എന്നിവർ നേതൃത്വം നൽകും. രാവിലെ 10ന് ആരംഭിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, വിവിധ വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
മുൻകൂട്ടി പരാതികൾ രജിസ്റ്റർ ചെയ്തവർ കൃത്യമായി അദാലത്തിൽ എത്തിച്ചേരണമെന്നും മുൻകൂറായി പരാതി സമർപ്പിക്കാൻ കഴിയാത്തവർക്ക് അദാലത്ത് ദിവസവും പരാതി നൽകുന്നതിനുള്ള അവസരവും ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.