ഓട്ടോറിക്ഷ കാറിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
1493208
Tuesday, January 7, 2025 6:37 AM IST
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ കാറിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. എംസി റോഡ് മാറാടി ഉന്നക്കുപ്പ വളവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. കുത്താട്ടുകുളത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വരുകയായിരുന്ന കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവറായ മൂവാറ്റുപുഴ ഞാറക്കാട്ട് ഹസ(55)ന് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയിൽ കുരുങ്ങിയ ഡ്രൈവറെയും യാത്രികനെയും പ്രദേശവാസികളും മൂവാറ്റുപുഴ അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തിറക്കിയത്.
പരിക്കേറ്റ ഹസനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിൽ പോയി തിരികെ വരുകായിരുന്നവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.