കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് സ്ഥാപകദിനം ആഘോഷിച്ചു
1493210
Tuesday, January 7, 2025 6:37 AM IST
കോതമംഗലം: ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സ്ഥാപകദിനം കന്പനി രൂപമെടുത്ത കോതമംഗലത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കന്പനി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികൾ കെഎൽഎം ആക്സിവ ഡയറക്ടർ എം.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.
25 വർഷം പൂർത്തിയാക്കുന്ന കന്പനിയുടെ രജത ജൂബിലി ആഘോഷങ്ങൾക്കും സ്ഥാപക ദിനത്തിൽ അനൗപചാരിക തുടക്കമായി. ബ്രാഞ്ചുകളിൽ നടത്തുന്ന രജതജൂബിലിയോടനുബന്ധിച്ചുള്ള പരിപാടികൾക്കും ആരംഭംകുറിച്ചു. ബ്രാഞ്ചിലെ മുതിർന്ന ഇടപാടുകാരെ ആദരിക്കുന്ന ചടങ്ങും നടത്തി. രജത ജൂബിലിയിൽ കന്പനി പ്രഖ്യാപിച്ചിട്ടുള്ള 25 കർമ പദ്ധതികൾ ചടങ്ങിൽ വിശദീകരിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികാണ് 25-ാം വാർഷികത്തോടനുബന്ധിച്ച് കന്പനി പ്രഖ്യാപിച്ചിട്ടുള്ളത്. റോഡ് ഷോ, ഫിനാൻഷ്യൽ കോണ്‍ക്ലേവ്, സാന്പത്തിക സാക്ഷരതാ മിഷൻ, ഫിനാൻഷ്യൽ ക്ലിനിക്കുകൾ, സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
സമ്മേളനത്തിൽ ഡയറക്ടർമാരായ പ്രഫ. കെ.എം. കുര്യാക്കോസ്, ബിജി ഷിബു, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി. ജോർജ്കുട്ടി, ഫാ. എം.സി. റോയി, എറണാകുളം റീജണൽ മാനേജർ സി.പി. ജോഷി, മെറിൻ ജോർജ് എന്നിവർ പങ്കെടുത്തു.