ലാപ്ടോപ്പ് വിതരണം നടത്തി
1493410
Wednesday, January 8, 2025 4:42 AM IST
പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് നൽകിയ ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവഹിച്ചു. വൈസ്പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീൻ, ആഷിത അൻസാരി, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, ഷിബി ബോബൻ, എ.എ. രമണൻ, സെക്രട്ടറി ഇ.കെ. കൃഷ്ണൻകുട്ടി, കെ.ജെ. അശ്വതി, മീനു ശിവൻ എന്നിവർ പ്രസംഗിച്ചു.