എടവനക്കാട് തീരത്തെ കോൺക്രീറ്റ് റോഡ് നിർമാണം അശാസ്ത്രീയമെന്ന്
1493398
Wednesday, January 8, 2025 4:33 AM IST
ചെറായി: എടവനക്കാട് കടൽ തീരത്ത് കോൺക്രീറ്റ് റോഡ് നിർമാണത്തിൽ അശാസ്ത്രീയതയെ ന്ന് പ്രദേശവാസികളുടെ ആരോ പണം. നിരപ്പിൽനിന്നും ഒന്നര അടിയോളം ഉയർത്തി നിർമിക്കുന്ന റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കടലിൽ നിന്ന് അടിച്ചു കയറുന്ന വെള്ളം ഒഴുകി കിഴക്ക് ഭാഗത്തുള്ള തോടുകളിലേക്കും മറ്റും പോകാൻ കുഴലുകൾ സ്ഥാപിക്കാതിരുന്നതാണ് അശാസ്ത്രീയതയായി ചൂണ്ടിക്കാണിക്കുന്നത്.
ഇതുമൂലം കടൽ അടിച്ചു കയറ്റുന്ന വെള്ളം ഇവിടെ തന്നെ കെട്ടിക്കിടക്കും. പരിധിയിൽ കുടുതലാവുമ്പോൾ പതിവ് പോലെ കടൽ വെള്ളവും മണലും റോഡിലേക്ക് കയറി ഗതാഗത തടസം ഉണ്ടാവുകയും ചെയ്യുമത്രേ. മാത്രമല്ല റോഡിന്റെ ആയുസിനും ഇത് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.