40 പവൻ കവർച്ച
1493383
Wednesday, January 8, 2025 4:21 AM IST
ആലുവ: നഗരമധ്യത്തിലെ വീട്ടിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും എട്ടര ലക്ഷം രൂപയും കവർന്ന കേസന്വേഷിക്കാൻ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയാണ് പ്രത്യേക ടീമിനെ അന്വേഷണത്തിന് നിയോഗിച്ചത്.
ചെമ്പകശേരി ആശാൻകോളനി ആയത്ത് ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ തിങ്കളാഴ്ച പകൽ 11നും വൈകിട്ട് അഞ്ചിനും മദ്ധ്യേ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച. വീടിനുള്ളിൽ സിസിടിവി ഇല്ലാത്തതിനാൽ സമീപത്തെ കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ബിസിനസ് ആവശ്യത്തിനായി ഇബ്രാഹിംകുട്ടിയും ഭാര്യ ലൈല ആശുപത്രിയിലേക്കും പോയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. തമിഴ്നാട്ടിൽ തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള സംഘത്തിനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നുണ്ട്.