മിനി ലോറിയിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു
1493313
Tuesday, January 7, 2025 10:16 PM IST
നെടുന്പാശേരി: മിനി ലോറിയിടിച്ച് ഗുരുതരാവസ്ഥയിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. തുരുത്തിശേരി നെടുന്തള്ളിൽ വീട്ടിൽ വർക്കിയുടെ മകൻ മത്തായി(62)യാണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 28ന് രാവിലെ 8.30ന് കരിയാട് ഭാഗത്ത് വച്ചായിരുന്നു അപകടം. തുടർന്ന് ഗുരുതരമായി പരിക്കേറ്റ മത്തായിയെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം ഇന്ന് 10ന് അകപ്പറന്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ പള്ളിയിൽ.