കുളപ്പുറം കാൽവരിഗിരി പള്ളിയിൽ സംയുക്തതിരുനാൾ 10 മുതൽ 12 വരെ
1493405
Wednesday, January 8, 2025 4:42 AM IST
പോത്താനിക്കാട്: കുളപ്പുറം കാൽവരിഗിരി പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാൾ 10 മുതൽ 12 വരെ ആഘോഷിക്കും. 10ന് വൈകുന്നേരം 4.45ന് കൊടിയേറ്റ്, നൊവേന, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, 6.30ന് ജപമാല പ്രദക്ഷിണം, നേർച്ച.
11ന് വൈകുന്നേരം 4.45ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, 6.30ന് പ്രദക്ഷിണം. 12ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 7.30 മുതൽ അന്പെഴുന്നള്ളിപ്പ്, വൈകുന്നേരം 4.45ന് ലദീഞ്ഞ്,
അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, 6.30ന് പ്രദക്ഷിണം, 7.15ന് സമാപനാശീർവാദം, തിരുശേഷിപ്പ് വണക്കം. 13ന് രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. പോൾ ഇടത്തൊട്ടി അറിയിച്ചു.