മൂവാറ്റുപുഴ ഈസ്റ്റ് നിർമലമാതാ പള്ളിയിൽ രജതജൂബിലി ആഘോഷത്തിന് തുടക്കം
1492956
Monday, January 6, 2025 4:38 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഈസ്റ്റ് നിർമലമാതാ പള്ളിയിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷം പ്രഥമ വികാരിയും കോതമംഗലം രൂപത വികാരി ജനറാളുമായ മോണ്‍. വിൻസന്റ് നെടുങ്ങാട്ട് ജൂബിലി തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ കുടുംബങ്ങൾക്കും കൊടുക്കാനുള്ള മെമന്റോ കൈക്കാരന്മാരായ ജെയിംസ് വടക്കേൽ, ജോണ്സണ് വെണ്ടർമാലിൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
വികാരി ഫാ. ജോർജ് വടക്കേലിന്റെ നേതൃത്വത്തിൽ പേപ്പൽ പതാകയുടെ നിറത്തിൽ 25 വർഷങ്ങൾ സൂചിപ്പിക്കുന്ന 25 ബലൂണുകൾ ആകാശത്തേക്ക് പ്രതീകാത്മകമായി ഉയർത്തി. ജനറൽ കണ്‍വീനർ ആന്റണി പുല്ലൻ, സംഘടനാ കോ-ഓർഡിനേറ്റർ ഐപ്പ് ജോണ്‍ കല്ലിങ്കൽ,
ജോണി സ്കറിയ, ടോമി മാറാമറ്റം, ജോർജ് ചുണ്ടങ്ങായിൽ, ജോസ് തലയ്ക്കൽ, തോമസ് പൂനാട്ട്, ജോയ് വടക്കേക്കര, ജോർജ് കൊറ്റാഞ്ചേരിൽ, ജിജി മഠത്തിൽ, ഷാജി നടത്തോട്ടം, നോയൽ വാഴയിൽ എന്നിവർ നേതൃത്വം നൽകി.