കിണറിന്റെ ആഴം കൂട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് മരിച്ചു
1493115
Monday, January 6, 2025 11:35 PM IST
പറവൂർ: കിണറിന്റെ ആഴം കൂട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ഇളന്തിക്കര കൊടികുത്തിയകുന്ന് മൂലേപറന്പിൽ ബിനോയി (50) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്പതോടെ മാനാഞ്ചേരിക്കുന്ന് അഞ്ചുവഴിക്ക് സമീപത്തെ ഒരു വീട്ടിലായിരുന്നു അപകടം. ജോർജ് (69), സബ്രഹ്മണ്യൻ (55) എന്നീ തൊഴിലാളികൾ കൂടി അപകടത്തിൽപ്പെട്ടെങ്കിലും കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
70 അടിയോളം താഴ്ചയുള്ള കിണറിൽനിന്ന് ബിനോയിയെ അഗ്നിരക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടക്കും.